09 May 2024 Thursday

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു:പവന് 44,320.

ckmnews



സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,540 രൂപയും പവന്  44,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 5,550 രൂപയിലും പവന്  44,400 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.  മെയ്‌ മാസത്തിൽ റെക്കോർഡുകൾ ഭേദിച്ച സ്വർണം ജൂൺ മാസം ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്. ആഭരണ പ്രേമികൾ ഈ അവസരം പ്രയോജനപ്പെടുത്തണം  എന്നും ആഭ്യന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാന വിപണിയിലും വില നിശ്ചയിക്കപ്പെടുന്നതിനാൽ വരും ദിവസങ്ങളിൽ വില ഉയരാൻ സാധ്യതയുള്ളതായി വിദഗ്ദർ പറഞ്ഞു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ഫെഡ് തീരുമാനങ്ങൾ വരുന്നത് വരെ ബോണ്ട് യീൽഡും സ്വർണവും എതിർദിശകളിലുള്ള ചാഞ്ചാട്ടം തുടർന്നേക്കാം.