08 May 2024 Wednesday

പുഴയിൽ കുളിക്കാനിറങ്ങി; അതിരപ്പിള്ളിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ckmnews

പുഴയിൽ കുളിക്കാനിറങ്ങി; അതിരപ്പിള്ളിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


അതിരപ്പിള്ളിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വ​ദേശിയായ അശോക് (35) ആണ് മരിച്ചത്. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്.

വെറ്റിലപ്പാറ അരൂർ മുഴിയിലാണ് അപകടം നടന്നത്. വിനോദ യാത്രയ്ക്ക് വന്ന അശോക് കുളിക്കാനാണ് പുഴയിലിറങ്ങിയത്.


സൂലൂർ സ്വദേശിയായ അശോകും കുടുംബവും അതിരപ്പിള്ളിയിൽ സ്വകാര്യ റിസോർട്ടിലായിരുന്നു താമസിച്ചത്. ഉച്ചക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അശോക് മുങ്ങി പോവുകയായിരുന്നു.