08 May 2024 Wednesday

തൃശൂരില്‍ കനത്ത മഴ; തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് ഗുരുതര പരുക്ക്

ckmnews



തൃശൂര്‍ : എളവള്ളിയില്‍ കനത്ത മഴയ്ക്ക് പിന്നാലെ തെങ്ങ് കടപുഴകി വയോധികയുടെ ദേഹത്ത് വീണ് ഗുരുതര പരുക്ക്. പാവറട്ടി എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് ഗൃഹനാഥയായ വയോധികയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. മണച്ചാല്‍ പ്രദേശത്തെ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടിയുടെ ദേഹത്താണ് തെങ്ങ് കടപുഴകി വീണത്.


വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. കാറ്റിലും മഴയിലും പെട്ട് റോഡരുകിലെ വീട്ടുപറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തെങ്ങ് അതുവഴി നടന്നു വന്നിരുന്ന കാളിക്കുട്ടിയുടെ മേലാണ് വന്നു വീണത്.