Thrissur
എരുമപ്പെട്ടി ചിറ്റണ്ടയിൽ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തൃശൂർ എരുമപ്പെട്ടി ചിറ്റണ്ടയിൽ 15 വയസുകാരിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിൻ്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്. പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രാർത്ഥന. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.