26 April 2024 Friday

കേരളത്തിൽ കാലവർഷമെത്തി; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ckmnews


തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കാലവർഷം വ്യാപിച്ചു. മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും കേരളത്തിന്റെ ഭൂരിഭാഗം മേഖലയിലും (തിരുവനന്തപുരം മുതൽ കണ്ണൂർ വരെ), തെക്കൻ തമിഴ്‌നാടിന്റെ മിക്ക ഭാഗങ്ങളിലും കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളിൽ മൺസൂൺ കാസർകോട് ജില്ലയിൽ എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2019 ലും ജൂൺ 8 നാണ് കാലവർഷം കേരളത്തിലെത്തിയത്