09 May 2024 Thursday

അധ്യയന ദിവസം 205 ആക്കി; മാർച്ചിൽ തന്നെ സ്കൂളുകൾ അടയ്ക്കും

ckmnews


സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആക്കി. അധ്യാപക സംഘടനകൾ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം. അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം ഏ​ക​പ​ക്ഷീ​യ​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ഏ​പ്രി​ലി​ലേ​ക്ക്​ നീ​ട്ടു​ക​യും ചെ​യ്​​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ സി.​പി.​ഐ. എം അ​നു​കൂ​ല അധ്യാപക സം​ഘ​ട​ന​യാ​യ കെ.​എ​സ്.​ടി.​എ അടക്കം പ​ര​സ്യ​മാ​യി രം​ഗ​ത്തു വന്നിരുന്നു.