09 May 2024 Thursday

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ckmnews


കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഫുട്ബോൾകളിക്കുശേഷം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒളവണ്ണ ചെറുകര കുഴിപുളത്തിൽ അബ്ദുൾ താഹിറിന്റെ മകൻ കെ.പി. മുഹമ്മദ് ആദിൽ (18), ഒളവണ്ണ ചെറുകര ടി.കെ. ഹൗസിൽ അബ്ദുറഹീമിന്റെ മകൻ ടി.കെ. ആദിൽ ഹസനെ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു.


രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളയിൽ പുലിമുട്ടിൽനിന്ന് ഞായറാഴ്ച രാത്രി 11.25-ഓടെ മുഹമ്മദ് ആദിലിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്. ഇന്നു പുലർച്ചേ ആദിൽ ഹസന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.