26 April 2024 Friday

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി

ckmnews


മധുര: അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ അരിക്കൊമ്പനെ തുറന്നുവിടാനിരിക്കെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ.


ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെ‍ഞ്ച് വിലക്കേർപ്പെടുത്തിയത്. ‘അരിക്കൊമ്പൻ മിഷനും’ കോടതി മരവിപ്പിച്ചു. എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.


അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പനെ തുറന്നുവിടുന്നത് ഹൈക്കോടതി തടഞ്ഞെങ്കിലും നിലവിൽ ആനയെ എവിടെ പാർപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.


ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രിയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് വെടിവച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് ആനയെ മയക്കുവെടി വച്ചത്. രണ്ടു ഡോസ് മയക്കുവെടി നൽകിയതായാണ് വിവരം.