08 May 2024 Wednesday

വീട്ടില്‍ കഞ്ചാവ്‌ ചെടി വളര്‍ത്തിയ യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു: വളര്‍ത്തിയത് പൂവും കായും വിരിയുന്നത് കാണാനെന്ന് പ്രതി

ckmnews


മലപ്പുറം: വീട്ടിൽ കഞ്ചാവ്‌ ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പൂവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറി(32)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്തതിൽ കഞ്ചാവ് ചെടി നട്ടത് ഉപയോഗത്തിന് മാത്രമല്ല, കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനുള്ള ആ​ഗ്രഹം കൊണ്ടാണെന്നാണ് ഇയാൾ പറയുന്നത്.

കരിങ്കല്ലത്താണി പെട്രോൾ പമ്പിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷിന്റെ താമസം. ഇവിടെ കഞ്ചാവ് കൃഷി നടത്തുന്നുവെന്ന രഹസ്യത്തിൻറെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തി പരിശോധന നടത്തിയത്. ഇതിനെ തുടർന്ന് എന്തിനാണ് കഞ്ചാവ് വളർത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തൽ. ഇയാളുടെ പക്കൽ നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ഇതിനുമുൻപ് പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് നിലമ്പൂരിലും കേസുണ്ട്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ പ്രേംജിത്തിന്റെയും എസ്‌ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.