26 April 2024 Friday

തൊടുപുഴയില്‍ KSRTC ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

ckmnews



തൊടുപുഴ: എറണാകുളം- തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുസമ്മിൽ പി. ആണ് പിടിയിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വെച്ചായിരുന്നു സംഭവം. യുവതി പരാതിപ്പെട്ടതിനെത്തുടർന്ന് ബസ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.


ബസിന്റെ മുന്നിൽ ഇടതുവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു യുവതി. പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന പ്രതി യുവതി ഇരിക്കുന്ന സീറ്റിലേക്ക് മാറിയിരിക്കുകയും യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയുമായിരുന്നു. ഉറക്കത്തിലായിരുന്ന യുവതി ഞെട്ടിയുണരുകയും എന്താണ് സംഭവിച്ചത് എന്ന് മനസലിവാത്തതിനെത്തുടർന്ന് വലതുവശത്തെ സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു.


ഇവിടെയും ഇയാൾ പിന്തുടർന്നെത്തി വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയത്ത് ബസിലെ ജീവനക്കാർ ഇടപെടുകയും യുവതിയോട് കാര്യങ്ങൾ തിരക്കുകയും ചെയ്തു. പ്രതി അപമര്യാദയായി പെരുമാറിയത് യുവതി വെളിപ്പെടുത്തിയതോടെ കെ.എസ്.ആർ.ടി.സി. ബസ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.