26 April 2024 Friday

കണ്ണൂരിൽ നിർത്തിയിട്ട ​ട്രെയിനിന് തീപിടിച്ചു; അട്ടിമറി സാധ്യത സംശയിച്ച് റെയിൽവേ

ckmnews

കണ്ണൂരിൽ നിർത്തിയിട്ട ​ട്രെയിനിന് തീപിടിച്ചു; അട്ടിമറി സാധ്യത സംശയിച്ച് റെയിൽവേ


കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു.കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ച് പൂർണമായും കത്തിനശിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. റെയിൽവേ അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്.

രാത്രി 11 മണിയോടെ ആലപ്പുഴയിൽ നിന്നും കണ്ണൂരിലെത്തിയ ട്രെയിനിലാണ് തീപിടിച്ചത്.മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ​ട്രെയിനിൽ ആരും ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.