09 May 2024 Thursday

ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും വിരമിക്കുന്നു

ckmnews

ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും വിരമിക്കുന്നു


തിരുവനന്തപുരം:ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും ബുധനാഴ്ച സർവീസില്‍ നിന്ന് വിരമിക്കും. ഡോ. ബി. സന്ധ്യ, ശ്രീ എസ്. ആനന്ദകൃഷ്ണന്‍ എന്നിവര്‍ക്ക് പൊലീസ് സേന നല്‍കുന്ന യാത്രയയപ്പ് പരേഡ് ബുധനാഴ്ച പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആനന്ദകൃഷ്ണന്‍റെ യാത്രയയപ്പ് പരേഡ് രാവിലെ 7.15 നും ഡോ. ബി. സന്ധ്യയുടേത് 8.15 നുമാണ് നടക്കുക. സർവീസിൽ നിന്ന് ബുധനാഴ്ച വിരമിക്കുന്ന ഒന്‍പത് എസ്പിമാര്‍ക്ക് പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ സാന്നിധ്യത്തിൽ യാത്രയയപ്പ് നൽകി.