09 May 2024 Thursday

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത

ckmnews


തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിലെ മഞ്ഞ അലർട്ട്


30-05-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം


31-05-2023: ഇടുക്കി


01-06-2023: ഇടുക്കി


02-06-2023: പത്തനംതിട്ട, ഇടുക്കി


03-06-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി