09 May 2024 Thursday

പത്ത് വയസുകാരിക്ക് നേരെ ലൈംഗിക പീഡനം ഗോവയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച നാല് പേർ അന്വേഷണ സംഘത്തിന്റെ പിടിയിൽ

ckmnews

പത്ത് വയസുകാരിക്ക് നേരെ ലൈംഗിക പീഡനം


ഗോവയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച നാല് പേർ അന്വേഷണ സംഘത്തിന്റെ പിടിയിൽ


മലപ്പുറം:പത്ത് വയസ്സ് മാത്രം പ്രായമുള്ള  പെൺകുട്ടിയെ  പീഡിപ്പിച്ച  സംഭവത്തിൽ ഗോവയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച നാല് പേരെ പ്രത്യേക അന്വേഷണസംഘം പിടികൂടി..കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര  വീട്ടിൽ നൗഷാദ് (38)ഷാജി (35)മുഹമ്മദ്‌ അലി (32)അബൂബക്കർ(64)എന്നിവരെയാണ് മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കേസെടുത്തത് അറിഞ്ഞ് ട്രെയിൻ മാർഗ്ഗം ഗോവയിലേക്ക്  രക്ഷപ്പെടാൻ ശ്രമിക്കവെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ മലപ്പുറം പോലീസ് പിടികൂടിയത്.നേരത്തെ ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന്  മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ ഈ മാസം 17നാണ് കേസ് രജിസ്റ്റർ ചെയ്തത്.  വിവരം അറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി സ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അംഗങ്ങളായ വനിതാ എസ്ഐ സന്ധ്യ ദേവി,എഎസ്ഐ രാജേഷ്, ദിനേഷ് ഐകെ, സലീം പി ജസീർ കെകെ, ഷഹേഷ് ആർ, സിറാജ് കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.