08 May 2024 Wednesday

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് ഡിവൈഎസ്പി കെഎ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്ത് അറസ്റ്റിൽ

ckmnews

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്


ഡിവൈഎസ്പി കെഎ സുരേഷ് ബാബുവിന്റെ ഭാര്യ  നുസ്രത്ത് അറസ്റ്റിൽ


മലപ്പുറം:തൃശൂർ കോ–ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്തിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് പിടികൂടി. അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തുമുൾപ്പെടെ തട്ടിപ്പ് നടത്തിയതായി ഇവർക്കെതിരെ 9 കേസുകളുണ്ട്. ഒരു വർഷത്തോളമായി ഇവർക്കെതിരെ പല പരാതികളുമുയർന്നിരുന്നു. സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് തട്ടിപ്പിന് ഇരയായവർ നിരന്തരം ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതിനിടെയാണ്, തിങ്കൾ വൈകുന്നേരം മലപ്പുറം പൊലീസ് ഇവരെ പിടികൂടിയത്.