09 May 2024 Thursday

'ഇവോക്' വാർഷിക സമ്മേളനം മെയ് 28ന് കൊച്ചിയിൽ

ckmnews



കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മെയ് 28-ന് കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്‍ററിൽ നടക്കും. രാവിലെ 10-ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യും.


ഇവി ചാർജിങ് സ്റ്റേഷൻ രംഗത്തെ കേരള സ്റ്റാർട്ട്അപ്പായ ചാർജ്മോഡുമായി സഹകരിച്ച് സംസ്ഥാനമൊട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും.


ഇവോക് ചാർജിങ് സ്റ്റേഷനുകളുടെ ഉപയോഗം വാഹന ഉടമകൾക്ക് എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചാർജിങ് മൊബൈൽ അപ്ലിക്കേഷൻ എറണാകുളം എംപി ഹൈബി ഈഡൻ അവതരിപ്പിക്കും.


ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രശ്നരഹിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദേങ്ങളും സംസ്ഥാനമൊട്ടാകെ നൽകി വരുന്ന സംഘടയാണ് ഇവോക്(EVOK). രാജ്യത്തെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനും പ്രചരിപ്പിക്കുന്നതിനുമുള്ള വിവിധ ഏജൻസികളുടെ ഉദ്യമങ്ങളെ പിന്തുണക്കുകയും സഹായിക്കുകയുമാണ് ഇവോക്കിന്റെ മുഖ്യ ലക്ഷ്യം.