08 May 2024 Wednesday

കരുതലും കൈത്താങ്ങും'തിരൂരങ്ങാടി താലൂക്കിൽ പരിഗണിച്ചത് 979 പരാതികൾ

ckmnews


സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി തിരൂരങ്ങാടി താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 979 പരാതികൾ. ഇതിൽ 118 പരാതികൾ പരിഹരിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിൽ നടത്തിയ അദാലത്തിൽ 615 പരാതികളാണ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പരിഗണിക്കാവുന്ന 72 പരാതികളിൽ അനുകൂലമായ തീർപ്പുണ്ടാക്കി. 364 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതിൽ 46 പരാതികൾ ഉടൻ തന്നെ പരിഹരിച്ചു. ശേഷിക്കുന്ന പരാതികളിൽ 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി കൈമാറി.