27 April 2024 Saturday

മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ തൃശൂർ സ്വദേശി പിടിയിൽ

ckmnews



കാസര്‍ഗോഡ് : ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി സനീഷിനെ പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.


ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പെൺകുട്ടി ബഹളം വെയ്ക്കുകയും പ്രതി ട്രെയിനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കിയത്.