09 May 2024 Thursday

വീടിന്‍റെ രണ്ടാം നിലയിൽ പഠിച്ചുകൊണ്ടിരുന്ന 17 കാരിയെ ഉപദ്രവിച്ചു; യുവാവ് പിടിയിൽ

ckmnews



തിരുവനന്തപുരം: കോവളത്ത്  വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുവയസുകാരിയെ  ഉപദ്രവിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം  പൂല്ലൂർ കോണം ലക്ഷ്മി ഭവനിൽ ശരത് (27) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ 12-ാം തിയതിയാണ് സംഭവം നടന്നത്.


വീടിന്റ രണ്ടാമത്തെ നിലയിൽ പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചതെന്ന്  പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.  കോവളം എസ്. എച്ച്. ഒ ബിജോയി. എസ്, എസ്.ഐ. അനീഷ് കുമാർ, സി.പി.ഒമാരായ സെൽവൻ, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.