09 May 2024 Thursday

സര്‍ക്കാര്‍ വാഹനങ്ങളിലെ LED ഫ്‌ളാഷ് ലൈറ്റ്: നടപടി വേണമെന്ന് ഹൈക്കോടതി

ckmnews


കൊച്ചി: നിയമവിരുദ്ധമായി എൽഇഡി ഫ്ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. വാഹനം വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ലൈറ്റുകൾക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തിൽ സ്ഥാപിക്കാൻ പാടുള്ളതല്ല. എന്നാൽ, മന്ത്രിമാരുടെ വാഹനങ്ങൾ അടക്കമുള്ള സർക്കാർ വാഹനങ്ങൾ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തി. ഇത്തരത്തിൽ നിയമം ലംഘിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കുമെതിരെ നടപടിവേണമെന്നാണ് ഹൈക്കോടതി നിർദേശം.