08 May 2024 Wednesday

വളാഞ്ചേരി വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞു:ആളപായമില്ല

ckmnews



വളാഞ്ചേരി : ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത് . സവാള കൊണ്ടുപോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത് ലോറിയില്‍ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്.ഡ്രൈവര്‍ രാജുവിന് നിസാര പരിക്കേറ്റു . റോഡില്‍ മറിഞ്ഞ വാഹനം നിരങ്ങി നീങ്ങി സമീപത്തെ ബാരിക്കേഡില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി .