08 May 2024 Wednesday

യാത്ര മാനദണ്ഡങ്ങൾ ലംഘിച്ചു ; ബോട്ടു‌ടമക്കെതിരെ നരഹത്യക്ക് കേസ്, ഒളിവിൽ

ckmnews



താനൂര്‍ : കേരളത്തെ നടുക്കിയ താനൂർ അപക‌ടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.