08 May 2024 Wednesday

താനൂരിലെ ബോട്ടപകടം; നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു, സർക്കാരിന്റെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി

ckmnews



മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും.