08 May 2024 Wednesday

4 അഴിമതികൾകൂടി അടുത്ത ദിവസം പുറത്തുകൊണ്ടുവരും:വി.ഡി.സതീശൻ

ckmnews



തിരൂർ:കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ പ്രധാനപ്പെട്ട 4 അഴിമതികൾകൂടി അടുത്ത ദിവസം പുറത്തുവരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്ന് ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൂടി പുറത്തുവരും. രേഖകളുടെ ബലത്തിലാണ് ക്യാമറ, കെ ഫോൺ എന്നിവയിലെ അഴിമതിയെക്കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ആ രേഖകളുടെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.