08 May 2024 Wednesday

വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗണ്‍ ഷുഗർ വിൽപ്പന; ആസാം സ്വദേശി അറസ്റ്റിൽ

ckmnews


മലപ്പുറം: വില്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. 7.5 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് ആസാം നാഗണ്‍ സ്വദേശി സദ്ദാം ഹുസൈന്‍ (30) യാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ് വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിഖും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ഭാഗങ്ങളില്‍ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.