09 May 2024 Thursday

എഐ സഹായത്തോടെ മത്സ്യം കൃഷി ചെയ്യും പദ്ധതി നോർവേയുടെ സഹായത്തോടെ:മുഖ്യമന്ത്രി

ckmnews

എഐ സഹായത്തോടെ മത്സ്യം കൃഷി ചെയ്യും പദ്ധതി നോർവേയുടെ സഹായത്തോടെ:മുഖ്യമന്ത്രി


കൊല്ലം:നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ സമുദ്രജല മത്സ്യക്കൂടുകളിൽ വിപണി മൂല്യം കൂടിയ മത്സ്യം കൃഷി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യക്കൃഷിയിൽ മുന്നിൽ നിൽക്കുന്ന നോർവേയുടെ സഹായത്തോടെ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.


നോർവേയിലെ ചില സ്ഥാപനങ്ങളുമായി പരസ്പര സഹായത്തോടെയുള്ള പദ്ധതികൾ യാഥാർഥ്യമാക്കും. പ്രധാനമന്ത്രി മത്സ്യയോജന പദ്ധതിയിൽ ഉൾപ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു.



മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള സമുദ്രജല കൂടുകൃഷി പല വിദേശ രാജ്യങ്ങളിലും നടപ്പാക്കി വരുന്നുണ്ട്. ഇവിടെ ഇതിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. കേരളത്തിലും സമുദ്രജല കൂടു കൃഷി കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചു കൊണ്ടായിരിക്കും ഇതു നടപ്പാക്കുന്നത്.