26 April 2024 Friday

സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു

ckmnews


പത്തനംതിട്ട : സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.