09 May 2024 Thursday

മലപ്പുറം വെന്നിയൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ യുവതിയെ കുത്തി യുവാവ് കഴുത്തറുത്തു ആത്മഹത്യക്ക് ശ്രമിച്ചു യുവതിയും യുവാവും അതീവ ഗുരുതരാവസ്ഥയിൽ

ckmnews

മലപ്പുറം വെന്നിയൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ യുവതിയെ കുത്തി യുവാവ് കഴുത്തറുത്തു ആത്മഹത്യക്ക് ശ്രമിച്ചു


യുവതിയും യുവാവും അതീവ ഗുരുതരാവസ്ഥയിൽ 


മലപ്പുറം:കെഎസ്ആർടിസി മൂന്നാർ ബാംഗളുരു സ്വിഫ്റ്റ് ബസ്സിൽ യുവതിയെ കുത്തിപരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശമിച്ചു.ഗുരുതമായി പരിക്കേറ്റ യുവതിയെയും യുവാവിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.കുത്തേറ്റ യുവതിയുടെയും ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെയുഃ നില അതീവ ഗുരുതരമാണെന്നാണ് വിവരം.സംഭവത്തിന്റെ കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു