26 April 2024 Friday

ഗുസ്തി താരങ്ങൾക്ക് നേരെ പൊലീസ് ആക്രമണം: ‘മെഡലുകൾ സർക്കാരിന് തിരിച്ചു നല്കാൻ തയാർ’; ബജ്റംഗ് പൂനിയ

ckmnews


ഇന്നലെ രാത്രി സമരക്കാർക്ക് നേരെ നടന്ന പൊലീസ് ആക്രമണത്തിൽ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ രംഗത്ത്. യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്ന് വനിതാ ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ ഇന്നലെയായിരുന്നു പോലീസുമായി സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ രണ്ടു പേർക്ക് പരുക്കേറ്റെന്ന് സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി.