08 May 2024 Wednesday

QFFK ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കൊളത്തൂര്‍ സ്വദേശിക്ക് രണ്ട് അവാര്‍ഡുകള്‍

ckmnews


കൊളത്തൂര്‍ :കൊയിലാണ്ടിയില്‍ വെച്ചു നടന്ന QFFK ക്യു എഫ് എഫ് കെ  ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കൊളത്തൂര്‍ സ്വദേശിക്ക് രണ്ട് അവാര്‍ഡുകള്‍.കൊളത്തൂര്‍ സ്വദേശി അനുരുദ്ധാണ് കുട്ടികളുടെ ഹ്രസ്വചിത്ര വിഭാഗത്തില്‍ മികച്ച ആര്‍ട്ട് ഡയറക്ടര്‍ക്കും മികച്ച മേക്കപ്പ്മേനുമുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.വൈശാഖ് സാഞ്ചസ് സംവിധാനം ചെയ്ത പുറത്ത് എന്ന ഹ്രസ്വചിത്രത്തിലെ ആര്‍ട്ടിനും മേക്കപ്പിനുമാണ് അനുരുദ്ധിന് അവാര്‍ഡ് ലഭിച്ചത്.കൊണ്ടോട്ടിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മാളികപ്പുറം ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വിഷ്ണു ശശി ശങ്കര്‍ അവാർഡ് സമ്മാനിച്ചു