09 May 2024 Thursday

സോളാർ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ckmnews


ആലപ്പുഴ: റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ. രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിൽ ഇന്നു പുലർച്ചെയാണ് സംഭവം.

അപകടമുണ്ടായ സ്ഥലത്തിനു സമീപത്തു നിന്ന് ഇദ്ദേഹത്തിന്റെ കാർ കണ്ടെത്തി. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെ സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു