09 May 2024 Thursday

നടൻ മാമുക്കോയ ആശുപത്രിയിൽ:ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ കുഴഞ്ഞു വീണു

ckmnews

നടൻ മാമുക്കോയ ആശുപത്രിയിൽ:ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ കുഴഞ്ഞു വീണു


വണ്ടൂർ(മലപ്പുറം): നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവിൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്നു ലഭിക്കുന്ന വിവരം. ഉദ്ഘാടനച്ചടങ്ങു നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.