08 May 2024 Wednesday

14 ട്രെയിനുകൾക്ക് മലപ്പുറത്ത് സ്‌റ്റോപ്പില്ല', 45 ലക്ഷം പേരോട് എന്തിനീ അവഗണനയെന്ന് ജലീൽ

ckmnews

14 ട്രെയിനുകൾക്ക് മലപ്പുറത്ത് സ്‌റ്റോപ്പില്ല', 45 ലക്ഷം പേരോട് എന്തിനീ അവഗണനയെന്ന് ജലീൽ


മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്തതിൽ വിമർശനം ഉന്നയിച്ച് കെ.ടി. ജലീൽ എം.എൽ.എ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. വന്ദേഭാരത്, രാജധാനി ഉൾപ്പെടെ പല ട്രെയിനുകൾക്കും ജില്ലയിൽ സ്റ്റോപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ' എന്നും അദ്ദേഹം ആരാഞ്ഞു.



കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറമെന്നും അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്നും ജലീൽ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.