09 May 2024 Thursday

വീട്ടിൽ കഞ്ചാവ് കച്ചവടം, എക്സൈസ് എത്തിയത് അറിഞ്ഞില്ല; പിടിവീണു

ckmnews


തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് വിൽപന നടത്തിവന്ന സ്ത്രീയെ കാട്ടാക്കട എക്സൈസ് പിടികൂടി. മാറനല്ലൂർ അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തൻ വീട്ടിൽ വത്സല (45) ആണ് പിടിയിലായത്. അരുവിക്കര ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ വി എൻ മഹേഷും സംഘവും നടത്തിയ പരിശോധനയിലാണ് വത്സലയെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.1 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.


ഒട്ടേറെ കഞ്ചാവ്, ക്രിമിനൽ  കേസുകളിൽ പ്രതികളായ അരുവിക്കര സ്വദേശികളായ സഹോദരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് വത്സലയെന്നു എക്സൈസ് അറിയിച്ചു. ഇവർ എത്തിക്കുന്ന കഞ്ചാവ് വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് വിൽപന നടത്തുക വത്സലയെന്നു എക്സൈസ് പറഞ്ഞു. ഇവരുമായി അടുപ്പമുള്ള അരുവിക്കര സ്വദേശി സാബു 2 ആഴ്ച മുൻപ് കഞ്ചാവുമായി അമരവിള എക്സൈസിന്റെ പിടിയിലായി റിമാൻഡിലാണ്. പ്രിവന്റീവ് ഓഫിസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹർഷകുമാർ, ശ്രീജിത്, വിനോദ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വീവ, ഡ്രൈവർ അനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.