26 April 2024 Friday

അപകടങ്ങൾ കുറഞ്ഞു ,ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം 20ശതമാനം കുറഞ്ഞതായി കമ്പനികള്‍

ckmnews

രണത്തെതുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് ക്ലെയിമില്‍ ഈവര്‍ഷം 20ശതമാനം കുറവുണ്ടായതായി ഇന്‍ഷുറന്‍സ് കമ്പനികള്‍. 

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടല്‍മൂലം വീട്ടില്‍തന്നെ തുടരാന്‍ നിര്‍ബന്ധിതമായതാണ് മരണനിരക്ക് കുത്തനെകുറയാന്‍ കാരണം. ഈ കാലയളവില്‍ അപകട മരണനിരക്കിലും കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.അപകടം, കൊലപാതകം, ആത്മഹത്യ എന്നിവയില്‍ 35 മുതല്‍ 40ശതമാനംവരെ കുറവുണ്ടായതായാണ് കണക്ക്. യാത്രാ നിയന്ത്രണംമൂലം വാഹന ഗതാഗതംകുറഞ്ഞത് അപകടമരണത്തിന്റെ തോതുകുറച്ചു. 

മരണത്തെതുടര്‍ന്ന് ക്ലയിംചെയ്യാനുള്ള അവസരംകുറഞ്ഞതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയന്ത്രണം പിന്‍വലിച്ചതോടെ പലരും ക്ലെയ്മുമായി കമ്പനികളെ സമീപിച്ചുതുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ക്ലെയിം രേഖകള്‍ നല്‍കാനുള്ള സൗകര്യമുണ്ടെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ടാറ്റ എഐഎ തുടങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ്‌കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ വീടുകളിലെത്തി ക്ലെയിമിനുള്ള രേഖകള്‍ ശേഖരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്ലെയിം ചെയ്യുന്നതിന് വാട്‌സാപ്പ്, ചാറ്റ്‌ബോട്ട് സൗകര്യങ്ങളും കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്.