09 May 2024 Thursday

വിഷു തിരക്ക് കുറക്കാന്‍ നടപടി; പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ckmnews


തിരുവനന്തപുരം: വിഷു കഴിഞ്ഞു മടങ്ങാന്‍ ബെംഗളൂരുവിലേയ്ക്കു പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സെക്ടറിലാണ് സര്‍വീസ്. ഈ മാസം 16ന് കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. തിരിച്ചുള്ള ട്രെയിന്‍ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെടും.


സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മ്മപുരി, ഹൊസൂര്‍. റിസര്‍വേഷന്‍ വ്യാഴാഴ്ച ആരംഭിക്കും.


മടക്ക ട്രെയിന്‍ (06084) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് ചൊവ്വ രാവിലെ 6.50ന് കൊച്ചുവേളിയില്‍ എത്തും. വേനല്‍ കാലം ആരംഭിച്ചതോടെ 217 സ്പെഷ്യല്‍ ട്രെയിനുകളിലായി 4,010 ട്രിപ്പുകളാണ് നടത്തുന്നത്

സെന്‍ട്രല്‍ റെയില്‍വേ 10 സ്പെഷ്യല്‍ ട്രെയിനുകളിലായി 100 ട്രിപ്പുകളും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 10 സ്പെഷ്യല്‍ ട്രെയിനുകളിലായി 296 ട്രിപ്പും ഈസ്റ്റേണ്‍ റെയില്‍വേ 4 സ്പെഷ്യല്‍ ട്രെയിനുകളിലായി 28 ട്രിപ്പും, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 16 സ്പെഷ്യല്‍ ട്രെയിനുകളിലായി 368 ട്രിപ്പുംസതേണ്‍ റെയില്‍വേ 20 സ്പെഷ്യല്‍ ട്രെയിനുകളിലായി 76 ട്രിപ്പും, സതേണ്‍ സെന്‍ട്രല്‍ റെയില്‍വേ 528 ട്രിപ്പും, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 1768 ട്രിപ്പും വെസ്റ്റേണ്‍ റെയില്‍വേ 846 ട്രിപ്പും നടത്തുന്നു.