08 May 2024 Wednesday

ആധാരം രജിസ്റ്റർ ചെയ്യാന്‍ 35,000 രൂപ കൈക്കൂലി; മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരന്‍ വിജിലൻസ് പിടിയില്‍

ckmnews


കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. മഞ്ചേരി സബ് രജിസ് ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്ക് പി വി ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ആധാരം രജിസ്റ്റർ ചെയ്യാനെത്തിയ ആളില്‍ നിന്ന് 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.