08 May 2024 Wednesday

സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വരുന്ന സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിന്

ckmnews

സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വരുന്ന സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിന്


സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നാരോപിച്ച് തൊഴിലാളികൾ സംയുക്ത പ്രതിഷേധത്തിനിറങ്ങുന്നു.രണ്ടു ലക്ഷത്തോളം വരുന്ന ബസ് അനുബന്ധ തൊഴിലാളികൾ വോട്ടുബാങ്കായി നിന്ന് തൊഴിൽ സംരക്ഷണത്തിന് സമരപരിപാടികൾ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു മേഖലകളിലായി സമരപ്രഖ്യാപന കൺവെൻഷനുകൾ ചേരുമെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു.ഇരുപത്തയ്യായിരത്തോളം ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 5400 എണ്ണമാണ് അവശേഷിക്കുന്നത്.ഇവയെ ആശ്രയിച്ച് രണ്ടുലക്ഷത്തോളം തൊഴിലാളികൾ ജീവിക്കുന്നു. ബസ്‌ ഉടമ, കണ്ടക്ടർ, ഡ്രൈവർ, ക്ലീനർ എന്നിവർക്കുപുറമെ വർക്‌ഷോപ്പുകാർ, ടയർ കടക്കാർ,സ്‌പെയർ പാർട്‌സ് കടക്കാർ,ഇന്ധന വിൽപ്പന സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്നവരുടെയെല്ലാം ഉപജീവനമാർഗമാണ് സ്വകാര്യ ബസ് വ്യവസായമേഖല.നേരത്തേ 140 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള സർവീസിന് സ്വകാര്യ ബസുകൾക്ക് അവകാശമില്ലെന്ന പേരിൽ 800 സർവീസുകൾ സർക്കാർ ഏറ്റെടുത്തു.ഫെബ്രുവരി 28 മുതൽ ലിമിറ്റഡ് സ്റ്റോപ്പുകളായി ഓടിയിരുന്ന 220 പെർമിറ്റും ഏറ്റെടുത്തു. ഇവ കൂടുതൽ നിരക്ക് ഈടാക്കി ഓടിത്തുടങ്ങിയതോടെ സാധാരണക്കാർക്കും വലിയ നഷ്‌ടമാണെന്ന് തൊഴിലാളികൾ പറയുന്നു


കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാനെന്നപേരിൽ സ്വകാര്യ ബസ് മേഖല തകർക്കുകയാണ് സർക്കാർ. സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനിക്ക് മേഖലയെ തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് സർക്കാരുകൾ കൈക്കൊള്ളുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.വളാഞ്ചേരിയിലും അതിനുശേഷം കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിലുമാണ് മേഖലാ സമരപ്രഖ്യാപന കൺവെൻഷനുകൾ ചേരുകയെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു