08 May 2024 Wednesday

ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി മരിച്ച നിലയില്‍ അരുംകൊല' യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

ckmnews

ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി മരിച്ച നിലയില്‍

അരുംകൊല' യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം ഏലംകുളത്ത് ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലംകുളം കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്നയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ തുണിമുറുക്കിയും കൈകാലുകള്‍ ജനലിനോട് ചേര്‍ന്ന് കെട്ടിയിട്ട നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. വായില്‍ തുണി തിരുകിയിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ പുലര്‍ച്ചെ തന്നെ ഫാത്തിമയുടെ വീട്ടില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് റഫീഖ് ഫഹ്നയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഇയാള്‍ മണ്ണാര്‍ക്കാടുള്ള സ്വന്തം വീട്ടിലേക്ക് പോയി. അവിടെ നിന്നാണ് പൊലീസിന്റെ പിടിയിലായത്.