27 April 2024 Saturday

മാതാപിതാക്കളില്ലാത്ത സമയത്ത് പലതവണ വീട്ടിലെത്തി,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി പതിനേഴുകാരനെതിരെ പോക്‌സോ കേസ്

ckmnews

മാതാപിതാക്കളില്ലാത്ത സമയത്ത് പലതവണ വീട്ടിലെത്തി,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി


പതിനേഴുകാരനെതിരെ പോക്‌സോ കേസ്


മുംബയ്:പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ഇരുവരും സഹപാഠികളാണ്.

പോക്‌സോ അടക്കമുള്ള വകുപ്പുകൾ പതിനേഴുകാരനെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൗമാരക്കാരിയുടെ പരാതിയിലാണ് നടപടി. പെൺകുട്ടിയ്ക്കും പതിനേഴ് വയസാണെന്ന് അധികൃതർ വ്യക്തമാക്കി.


'ഇരുവരും ഒരേ സ്‌കൂളിൽ പഠിച്ചവരാണ്.ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കുമ്പോൾ പതിനേഴുകാരൻ അവിടേക്ക് പോകാറുണ്ടായിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ആൺകുട്ടിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. '- പൊലീസ് അറിയിച്ചു.