26 April 2024 Friday

ജെ.ഇ.ഇ അഡ്വാൻസ്ഡ് 2020 പരീക്ഷക്കുള്ള ഓൺലൈൻ രജിസ് ട്രേഷൻ ആരംഭിച്ചു

ckmnews

ഐ.ഐ.ടികളിൽ പ്രവേ​ശനം ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ jeeadv.ac.in വെബ്​സൈറ്റിലൂടെ സെപ്റ്റംബർ 17നകം അപേക്ഷിക്കണം. ഫീസ് അട​ക്കാനുള്ള അവസാന തീയതി സെപ്​റ്റംബർ 18 ആണ്​. ജെ.ഇ.ഇ മെയിനി​െൻറ ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിർദിഷ്​ട മാർക്ക്​ നേടിയവർക്കാണ്​ അപേക്ഷിക്കാവുന്നത്​.


പൊതു റാങ്ക്​ലിസ്​റ്റിൽ 90.3765335 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 70.2435518 ശതമാനവും ഒ.ബി.സിക്ക്​ 72.8887969 ശതമാനവും എസ്​​.സിക്ക്​ 50.1760245 ശതമാനവും എസ്​.ടി വിഭാഗത്തിന്​ 39.0696101 ശതമാനവുമാണ്​ കട്ട്​ഒാഫ്​ മാർക്ക്​. സെപ്​റ്റംബർ 27നാണ്​ പരീക്ഷ നടക്കുക. മൂന്ന്​ മണിക്കൂറാണ്​ ഒാരോ വിഷയങ്ങൾക്കും പരീക്ഷാസമയം. ഒക്​ടോബർ അഞ്ചിന്​ ഫലം പ്രഖ്യാപിക്കും.