10 June 2023 Saturday

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു:പവന് 43,800

ckmnews

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു:പവന് 43,800


സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,475 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 43,800 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,550 രൂപയാണ്

ശനിയാഴ്ചയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് ശനിയാഴ്ച ഗ്രാമിനുണ്ടായ വിലക്കുറവ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5485 രൂപയായത്.മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്.അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.