09 May 2024 Thursday

ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടിത്തം; പുക ഉയരുന്നു, തീ കെടുത്താന്‍ ശ്രമം തുടങ്ങി

ckmnews

ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടിത്തം; പുക ഉയരുന്നു, തീ കെടുത്താന്‍ ശ്രമം തുടങ്ങി


കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം. പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടുത്തചൂടും നേരത്തെയുണ്ടായിരുന്ന തീപ്പിടിത്തത്തിന്റെ അവശേഷിക്കുന്ന പുകയുമാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.നിലവില്‍ തീ നിയന്ത്രണവിധേയമാണെന്നാണ് ഫയര്‍ഫോഴ്‌സ് അറിയിക്കുന്നത്. നേരത്തെ തീപ്പിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റ് നേരത്തേ തന്നെ ഇവിടെയുണ്ടായിരുന്നു. ഇവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുകയായിരുന്നു.


110 ഏക്കറിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായ തീപ്പിടത്തത്തില്‍ 12 ദിവസങ്ങള്‍ക്ക് ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.