26 April 2024 Friday

തൃശൂർ ചേർപ്പിലെ സദാചാര കൊലപാതകം; കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്ന് രണ്ട് പേരെക്കൂടി പിടികൂടി

ckmnews



തൃശൂർ ചേർപ്പിലെ സദാചാര കൊലക്കേസിൽ 2 പേർ കൂടി അറസ്റ്റിലായി. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. സഹറിനെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവർ ആണ് ഇവർ. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്രതി അരുൺ വിദേശത്താണ്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.