09 May 2024 Thursday

‘ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും’; മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

ckmnews


ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം വരും. ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു

28,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നേരത്തെ പിഴ ചുമത്തിയിരുന്നു. അപ്പോൾ കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തിൽ കേരളം സ്വീകരിച്ച നടപടികൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോൾ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു’- മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദ്ദേശത്തിൽ ഉത്തരവ് വിശദമായി പഠിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


യുദ്ധ കാലാടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോടതിയെ സമീപിക്കുമെന്ന മേയറുടെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആദ്യ പരിഗണന പ്രശ്‌നം പരിഹരിക്കുന്നതിനാണ്.

‘സംസ്ഥാനത്ത് ആകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കും. ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും. ഫീസ് നൽകിയില്ലെങ്കിൽ വസ്തു നികുതിയോടൊപ്പം ഈടാക്കും. മെയ് 31ന് മുൻപ് 10 മാലിന്യ സംസ്‌കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യും’ മന്ത്രി പറഞ്ഞു.