26 April 2024 Friday

തൃശൂരില്‍ പണംവെച്ച് ചീട്ടുകളിക്കാന്‍ എത്തിയവരെ തടഞ്ഞുനിര്‍ത്തി ആറുലക്ഷം രൂപ തട്ടിയെടുത്തു

ckmnews


തൃശൂർ: പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തുവെന്ന് പരാതി. പാലക്കാട് സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തി കാറിലെത്തിയ രണ്ടുപേർഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിക്കാണ് കേസിനാസ്പദമായ സംഭവം.


ആമ്പല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓ കാറിൽ വന്ന സംഘം തടഞ്ഞു നിർത്തുകയായിരുന്നു. രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയവർ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. പരാതിക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ ചീട്ടുകളിക്കാനെത്തിയവരാണെന്ന് അറിഞ്ഞത്

ചീട്ടുകളി സംഘം തന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു