09 May 2024 Thursday

ചൂട് കൂടി തുടങ്ങിയതോടെ ജലത്രോതസ്സുകളും വറ്റി തുടങ്ങി:കർഷകരും ആശങ്കയിൽ

ckmnews

ചൂട് കൂടി തുടങ്ങിയതോടെ ജലത്രോതസ്സുകളും വറ്റി തുടങ്ങി:കർഷകരും ആശങ്കയിൽ 


കനത്ത ചൂടിൽ പ്രദേശത്തെ ജലത്രോതസുകൾ കൂടി വറ്റി തുടങ്ങിയതോടെ കർഷകരും ആശങ്കയിൽ ആയിരിക്കുകയാണ്.പകൽ സമയങ്ങളിൽ കനത്ത ചൂട് മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.വരും ദിവസങ്ങളിൽ ചൂടിന്റെ ശക്തി ഇനിയും വർദ്ധിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.ഇതിനിടെ പ്രദേശത്തെ തോടുകളും കുളങ്ങളും മറ്റു നീരുറവകളും അടക്കം വറ്റി തുടങ്ങിയിട്ട്.പച്ചക്കറി അടക്കമുള്ള വിവിധ തരം കൃഷി ഇറക്കുന്നവരും വെള്ളം നേരത്തെ തന്നെ വറ്റി തുടങ്ങിയതിൽ ആശങ്കയിലാണ്.കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പലയിടത്തും കിണറുകൾ നേരത്തെ തന്നെ വറ്റി തുടങ്ങിയതും ആശങ്ക പരത്തുന്നുണ്ട്.