08 May 2024 Wednesday

അരലക്ഷം രൂപയുടെ അധിമാരക മയക്കുമരുന്നായ MDMA യുമായി 4 യുവാക്കൾ മലപ്പുറം പോലീസിന്‍റെ പിടിയില്‍ 8 ഗ്രാമോളം MDMA ലഹരിമരുന്നുമായി പിടിയിലായത് കുറുവ പാങ്ങ് സ്വദേശികൾ

ckmnews

അരലക്ഷം രൂപയുടെ അധിമാരക മയക്കുമരുന്നായ MDMA യുമായി 4 യുവാക്കൾ മലപ്പുറം പോലീസിന്‍റെ പിടിയില്‍


8 ഗ്രാമോളം MDMA ലഹരിമരുന്നുമായി പിടിയിലായത് കുറുവ പാങ്ങ് സ്വദേശികൾ


ചങ്ങരംകുളം:ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക്  വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നുമായി 4 യുവാക്കൾ അറസ്റ്റിൽ.മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസിൽ വച്ചാണ് സംഘം പിടിയിലായത്‌.കുറുവ പാങ്ങ് സ്വദേശികളായ തൈരനിൽ വീട് അബ്ദുൾ വാഹിദ് (29)വലിയപീടിയക്കൽ ഹൌസ് അബ്ദുൾ ഖാദർ(26)വലിയപീടിയക്കൽ ഷുഹൈബ്(26)മുരിങ്ങാത്തൊടി മുജീബ്(27)എന്നിവരെയാണ്  മലപ്പുറം എസ്‌ഐ.  ജിഷിലിന്റെ  നേതൃത്വത്തിൽ മലപ്പുറം പോലീസും ജില്ലാ ആന്റിക് നെർക്കോട്ടിക്  സ്ക്വാർഡും ചേർന്ന്  അറസ്റ്റ് ചെയ്തത്.പ്രതികൾ MDMA കടത്താൻ ഉപയോഗിച്ച സിഫ്റ്റ് കാർ പോലീസിനെ കണ്ടതോടെ പോലീസിനെ വെട്ടിച്ച് മുന്നോട്ട്  ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അതി സാഹസികമായാണ് കാർ തടത്ത് നിർത്തി പ്രതികളെ പിടികൂടിയത്.കേസിലെ ഒന്നാം പ്രതി അബ്ദുൽ വാഹിദിനെ അടുത്തകാലത്തായി പെരിന്തൽമണ്ണ പോലീസ് മയക്കുമരുന്നുമായി പിടികൂടിയിരുന്നു.മാസങ്ങളോളം ജയിലിൽ കിടന്ന് കോടതിയിൽ നിന്ന്  ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ വീണ്ടും ലഹരി കേസിൽ പിടിക്കപ്പെടുന്നത്.

 മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ പി, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നിർദ്ദേശപ്രകാരം  മലപ്പുറം എസ്ഐ ജിഷിൽ, ജില്ലാ ആന്റിനക്വാട്ടിക് സ്കോർഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവതി,ആർ ഷഹേഷ്,ജസീർ കെകെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.