26 April 2024 Friday

ആറൻമുളയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ

ckmnews

ആറൻമുളയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ


പത്തനംതിട്ട∙ ആറൻമുള പരപ്പുഴക്കടവിൽ പമ്പാനദിയിൽ‌ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. സഹോദരങ്ങളായ കണ്ണമംഗലം മെറിൻ വില്ലയിൽ ഷെഫിൻ (15), മെറിൻ (18) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന തോണ്ടപ്പുറത്ത് എബിൻ (24) എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു. 


ചെട്ടികുളങ്ങര സ്വദേശികളാണ് ഇവർ. മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവരെന്നാണ് വിവരം. ഷെഫിൻ വെള്ളത്തിൽ മുങ്ങുന്നതു കണ്ട് രക്ഷിക്കാനായി മെറിനും പിന്നാലെ എബിനും ഇറങ്ങുകയായിരുന്നു.