26 April 2024 Friday

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ പിടിയിൽ, ആകാശ് ഒളിവിൽ തന്നെ

ckmnews

കണ്ണൂർ : സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ, ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. 


മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നുമാണെന്നും ആൾ തടിതപ്പിയെന്നുമാണ് വിശദീകരണം. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്. പരാതി നൽകിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും കൂട്ടാളികളും സൈബറാക്രമണം തുടരുകയാണ്. താൻ ഉൾപെട്ട രണ്ട് രാഷ്ട്രീയ കൊലപാതക കേസുകൾ ചൂണ്ടിക്കാട്ടിയും ഇപ്പോൾ ഒറ്റുകാരനാക്കുന്നത് അംഗീകരിക്കില്ലെന്ന് ആവർത്തിക്കുന്ന ആകാശിന്റെ നീക്കത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്.